Tuesday, May 6, 2025
HomeAmericaആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ച്ച ജ​യി​ലിലേക്ക് അമേരിക്കയുടെ ബോംബിങ്; 68 മരണം

ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ച്ച ജ​യി​ലിലേക്ക് അമേരിക്കയുടെ ബോംബിങ്; 68 മരണം

ദു​ബൈ: യ​മ​നി​ലെ സ​ആ​ദ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ച്ച ജ​യി​ലി​ൽ യു.​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 68 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​യ​ൽ​രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് കു​ടി​യേ​റാ​നാ​യി ഇ​ത്യോ​പ്യ​യി​ൽ​നി​ന്നും മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും അ​തി​ർ​ത്തി ക​ട​ന്ന​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണം ​ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും എ​ന്നാ​ൽ, എ​ന്തി​ന് ന​ട​ത്തി​യെ​ന്ന​ത് വി​ശ​ദീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​ക​രി​ച്ചു. ഇ​വി​ടെ 115 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ച്ചി​രു​ന്നെ​ന്നും 68 പേ​ർ മ​രി​ക്കു​ക​യും 47 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യും ഹൂ​തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യ​മ​ൻ വ​ഴി നി​ര​വ​ധി ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഹൂ​തി​ക​ൾ ഇ​തു വ​രു​മാ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന​താ​യി യു.​എ​സ് ആ​രോ​പി​ക്കു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം. 2022ൽ ​ഇ​തേ കേ​ന്ദ്ര​ത്തി​ൽ സൗ​ദി നേ​തൃ​ത്വം ന​ൽ​കി​യ സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 66 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

113 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ടോ​ടി​യ​വ​ർ​ക്കു നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലും നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, സ​ൻ​ആ​യി​ൽ യു.​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. യ​മ​നി​ൽ ഒ​രു മാ​സ​ത്തി​നി​ടെ എ​ണ്ണൂ​റി​ലേ​റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു.​എ​സ് ന​ട​ത്തി​യ​ത്.

ഹൂ​തി​ക​ളെ ല​ക്ഷ്യ​മി​ട്ടെ​ന്ന് പ​റ​ഞ്ഞാ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ചെ​ങ്ക​ട​ലി​ലെ യു.​എ​സ്.​എ​സ് ഹാ​രി എ​സ്. ട്രൂ​മാ​ൻ, അ​റ​ബി​ക്ക​ട​ലി​ലെ യു.​എ​സ്.​എ​സ് കാ​ൾ വി​ൻ​സ​ൺ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ​നി​ന്നാ​ണ് യു.​എ​സ് ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments