Sunday, May 4, 2025
HomeIndiaപഹൽഗാം ഭീകരാക്രമണം: ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയതായി റിപ്പോർട്ട്

പഹൽഗാം ഭീകരാക്രമണം: ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയതായി റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിലായി സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരും സുരക്ഷാ സേനയും വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്.

പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ഇന്റലിജൻസ് വിവരങ്ങൾ, തിരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികളെ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഭീകരർ നിലവിൽ ത്രാൽ, കോക്കർനാഗ് മേഖലയിലെന്നാണ് വിവരം. മേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും മറ്റു സേനകളും വ്യാപക തിരച്ചിൽ തുടരുകയാണ്.

അവരെ വ്യക്തമായി കണ്ടെത്താനായ നിമിഷങ്ങളുണ്ട്. പക്ഷേ, പിടികൂടാൻ കഴിയുമ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു. വളരെ ഇടതൂർന്ന കാടുകളാണ്, അവരെ വ്യക്തമായി കണ്ടെത്തിയാലും പിന്തുടരുക എളുപ്പമല്ല. പക്ഷേ, അവരെ പിടിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതിന് ദിവസങ്ങൾ മാത്രം മതി -സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വെടിവെപ്പുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments