Saturday, May 3, 2025
HomeNewsപഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

ജനീവ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഈ നിന്ദ്യ ഭീകരപ്രവര്‍ത്തനത്തിന്റെ ആസൂത്രകരേയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 15 രാജ്യങ്ങള്‍ അടങ്ങിയ രക്ഷാ സമിതി ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് ഒരു പത്രപ്രസ്താവനയും പുറപ്പെടുവിച്ചു.

‘ഈ നിന്ദ്യമായ ഭീകരപ്രവര്‍ത്തനത്തിന്റെ കുറ്റവാളികളെയും സംഘാടകരെയും ധനസഹായം നല്‍കുന്നവരെയും സ്‌പോണ്‍സര്‍മാരെയും ഒറ്റപ്പെടുത്തുകയും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്,’ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ കൗണ്‍സിലിന്റെ 15 അംഗങ്ങള്‍ക്കും വേണ്ടി രക്ഷാ സമിതി പ്രസിഡന്റ് ആണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രസ്താവന പങ്ക് വെച്ചത്.

ഏപ്രില്‍ മാസത്തെ കൗണ്‍സിലിന്റെ പ്രസിഡന്റ് ഫ്രാന്‍സാണ്. ഐക്യരാഷ്ട്രസഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ ജെറോം ബോണഫോണ്ട് ആണ് പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്. യുഎസ് ആണ് കരട് പ്രസ്താവന പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ നിലവില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments