Saturday, May 3, 2025
HomeNewsഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി

ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവർത്തിക്കാൻ തയാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ സഹകരിക്കാൻ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം അസിഫ് നിഷേധിച്ചു. ‘ലഷ്കറെ തയിബ പാക്കിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ?’– അസിഫ് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments