ഫ്‌ളോറിഡ: ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന വെടിവയ്പ്പില്‍ പിടിയിലായ 20കാരനായ അക്രമി ഫീനിക്‌സ് ഇക്‌നറിനെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥയായ രണ്ടാനമ്മയെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തിരക്കേറിയ വിദ്യാര്‍ത്ഥി യൂണിയന്‍ കെട്ടിടത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയായ ഫീനിക്‌സ് ഇക്‌നറിന്റെ രണ്ടാനഛനും പൊലീസിലാണ്. അമ്മ ജെസീക്ക ഇക്‌നര്‍ വ്യക്തിഗത ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ഒരു പിസ്റ്റളായിരുന്നു അക്രമി ക്യാമ്പസിലേക്ക് കൊണ്ടുവന്നത്.
18 വര്‍ഷമായി പൊലീസില്‍ ജോലി ചെയ്ത ജസീക്ക ഒരു ‘മാതൃക ജീവനക്കാരി’ ആണെന്ന് പൊലീസ് പറയുന്നു. വെടിവയ്പ്പിനു ശേഷം, അവര്‍ അവധിയില്‍ പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ട്