ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വാഴയിൽ സേനഹസഭ ചാരിറ്റബിൾ സൊസെറ്റിയുടെ നേതൃത്വത്തിൽ റീജ പുതുകുടിക്ക് നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ കൈമാറി. അമേരിക്കയിലെ മേരി ലാൻഡ് സ്റ്റേറ്റിലുള്ള മലയാളി സംഘടനയായ കൈരളി ഓഫ് വാൾട്ടിമോറിൻ്റെ സഹായത്തോടെയാണ് സ്നേഹസഭ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്.
സ്നേഹസഭാ പ്രസിഡൻ്റ് കെ. സി. രത്നകുമാർ അധ്യക്ഷത വഹിച്ചു. സജീവൻ താറ്റിപ്പുറം, സി. കെ. കാർത്തികേയൻ, മോളി ജോൺ, മിനി വിശ്വനാഥൻ, ടി. എം. വേണുഗോപാൽ, എം. കെ. രവീന്ദ്രൻ, പി.സി. അനിൽകുമാർ, വി. ടി. മാത്യുക്കുട്ടി മാസ്റ്റർ, വി. വി. സനൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം തന്നെ ഈ മേഖലയിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.