റിച്ച്മണ്ട് മെട്രൊ : കേരള ഹിന്ദൂസ് ഓഫ് മെട്രോ ഏരിയയുടെ നേതൃത്വത്തിൽ ഹിന്ദു സെൻ്റർ ഓഫ് വെർജീനിയ ടെമ്പിളിൽ വിഷു ആഘോഷിച്ചു. ഘോഷയാത്രയോടു കൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. നിരവധി ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ കുട്ടികൾ രാധാ കൃഷ്ണന്മാരുടെ വേഷം അണിഞ്ഞു. ചെണ്ടമേളവും താലപ്പൊലിയും യാത്രക്ക് മിഴിവേകി.

തുടർന്ന് വിഷുകൈനീട്ടം സമ്മാനിച്ചു. മുതിർന്ന അംഗങ്ങൾ വിഷുവിൻ്റെ പ്രാധാന്യവും സന്ദേശവും പങ്കുവച്ചു. പ്രസിഡൻ്റ് സരിക ദേവി സ്വാഗതം ആശംസിച്ചു. പുതിയ കോർ കമ്മിറ്റി അംഗങ്ങളെ വേദിക്ക് പരിചയപ്പെടുത്തി.
ഭജന, സംഗീതം എന്നിവ അരങ്ങേറി. സെക്രട്ടറ മീര മനോജ് നന്ദി പറഞ്ഞു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.






