Sunday, May 4, 2025
HomeNewsപാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്:പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ‘പൊലീസ് മധ്യസ്ഥന്‍റെ പണിയെടുക്കേണ്ട. ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന്‌ പറഞ്ഞവർക്കൊപ്പമാണോ ചർച്ചക്ക് ഇരിക്കേണ്ടത്’. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘തലപോകേണ്ടി വന്നാലും വർഗീയതയോട് സമരസപ്പെടില്ല. ബി.ജെ.പി.യുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്.കൂടുതൽ പ്രശ്നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലെ വേണ്ടത്?ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള രാഷ്ട്രീയമായും നിയമപരമായും നേരിടും’. രാഹുല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments