Friday, April 25, 2025
HomeAmericaപത്തു മിനിറ്റ് യാത്ര, അതും വനിതകൾ മാത്രമായി ബഹിരകാശത്തിലേക്ക്: ചരിത്രയാത്ര ബ്ലൂ ഒറിജിൻ എൻ എസ്...

പത്തു മിനിറ്റ് യാത്ര, അതും വനിതകൾ മാത്രമായി ബഹിരകാശത്തിലേക്ക്: ചരിത്രയാത്ര ബ്ലൂ ഒറിജിൻ എൻ എസ് 31 പേടകത്തിൽ

സ്പേസ് ടൂറിസത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രമായി നടത്തിയ ബഹിരാകാശ യാത്ര പൂർത്തിയായി. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എൻ എസ് 31 പേടകത്തിലായിരുന്നു യാത്ര.

വിഖ്യാത പോപ് ഗായിക കാത്തി പെറി, അമേരിക്കൻ പത്രപ്രവർത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്ലിന്‍, ബോസോസിന്റെ കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരടക്കം ആറ് യാത്രികർ ഉൾപ്പെട്ട സംഘമായിരുന്നു യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

പത്ത് മിനിറ്റ് മാത്രം നീണ്ട ദൗത്യം, ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റിൽ ചിലവഴിച്ചതിന് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്നും ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments