Thursday, April 24, 2025
HomeNewsമാസപ്പടി കേസ്: സിപിഐ നേതാക്കൾക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്, നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു: സതീശന്റെ പരിഹാസം

മാസപ്പടി കേസ്: സിപിഐ നേതാക്കൾക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്, നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു: സതീശന്റെ പരിഹാസം

ആലപ്പുഴ: മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന്‍റെ  നിലപാട് എത്ര ദിവസം നിലനില്‍ക്കുമെന്ന് അറിയില്ല എന്നും പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നു എന്നതിന്‍റെ ഉദാഹരണമാണിത് എന്നും വി ഡി സതീശൻ. പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ്. കോടിയേരി ബാലകൃഷ്ണന്‍റെ  മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചത്.

അധികാരത്തിന്‍റെ  കൂടെ നില്‍ക്കാനാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടി യോഗം ചേര്‍ന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്. സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്ന് സതീശൻ പരിഹസിച്ചു. ബിനോയ് വിശ്വത്തിന്‍റെ  നിലപാട് എത്ര ദിവസം നിലനില്‍മെന്ന് അറിയില്ല. പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നു എന്നതിന്‍റെ  ഉദാഹരണമാണിത്.

സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന ഒരു കാലത്ത് ജീവിക്കുമ്പോള്‍ അതിന് എതിരെ ചോദ്യം ഉന്നയിക്കാന്‍ ആരെങ്കിലുമെക്കെ വരട്ടെ. മകള്‍ക്കെതിരായ കേസിന്‍റെ  ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സി.പി.ഐയും അതേ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. അവര്‍ ആ നിലപാട് സ്വീകരിക്കുമോയെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments