സെന്റ് പീറ്റേഴ്‌സ്ബർഗ് : വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനെ സന്ദർശിച്ചു. യുക്രെയ്‌നുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ച നാല് മണിക്കൂറിലധികം നീണ്ടുനിന്നു. ഈ വർഷം പുടിനുമായുള്ള വിറ്റ്കോഫിന്റെ മൂന്നാമത്തെ ചർച്ചയായിരുന്നു ഇന്നലെ കഴിഞ്ഞത്. ഈ ചർച്ച “ഉൽപ്പാദനക്ഷമമെന്ന് റഷ്യൻ പ്രത്യേക പ്രതിനിധി കിറിൽ ദിമിട്രിവ് വിശേഷിപ്പിച്ചു.ചർച്ചകളുടെ അവസ്ഥയിൽ ട്രംപ് പുടിനോട് നിരാശ പ്രകടിപ്പിച്ചു. എന്ന പുടിൻ്റെ നയത്തോട് നിരാശ പ്രകടിപ്പിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി: “റഷ്യ മുന്നോട്ടുപേകേണ്ടതുണ്ട്. ആഴ്ചയിൽ ആയിരക്കണക്കിന് ആളുകൾ ഭയാനകവും അർത്ഥശൂന്യവുമായ ഒരു യുദ്ധത്തിൽ മരിക്കുന്നു.”നേരത്തെ, യൂറോപ്യൻ രാജ്യങ്ങൾ യുക്രെയിനുള്ള സൈനിക സഹായമായി 21 ബില്യൺ യൂറോ ($24 ബില്യൺ) അനുവദിച്ചിരുന്നു.എന്നാൽ പുടിൻ-വിറ്റ്കോഫ് ചർച്ചകൾക്ക് മുന്നോടിയായി, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത് “മുന്നേറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല”. എന്നാണ്.പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള തീയതി നിശ്ചയിക്കുന്നത് ചർച്ചകളിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിന്, “നമുക്ക് നോക്കാം. വിറ്റ്കോഫ് എന്തുമായാണ് എത്തിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്.” എന്നായിരുന്നു പെസ്കോവിൻ്റെ മറുപടി.അതിനുമുമ്പ്, സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗ്രാൻഡ് ഹോട്ടലിൽ ദിമിട്രിവുമായി വിറ്റ്കോഫ് ഒരു കൂടിക്കാഴ്ച നടത്തി. പക്ഷേ ആ മീറ്റിങ്ങിൽ തികച്ചും വ്യാപാരകാര്യങ്ങൾ മാത്രമാണ് ചർച്ചചെയ്തത്.