Tuesday, May 13, 2025
HomeAmericaയുഎസ്-ചൈന വ്യാപാര യുദ്ധം: വികസ്വര രാജ്യങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎൻ

യുഎസ്-ചൈന വ്യാപാര യുദ്ധം: വികസ്വര രാജ്യങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎൻ

വാഷിംഗ്ടണ്‍ : യുഎസും ചൈനയും തമ്മില്‍ തീരുവ വര്‍ദ്ധിപ്പിച്ചുള്ള വ്യാപാര യുദ്ധം വികസ്വര രാജ്യങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുണൈറ്റഡ് നേഷന്റെ (യുഎന്‍) ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.നിലവിലുള്ള വ്യാപാര യുദ്ധവും താരിഫുകളുടെ വര്‍ദ്ധനവും വിദേശ സഹായത്തിലേക്കുള്ള വെട്ടിക്കുറയ്ക്കലിനെ കൂടുതല്‍ വഷളാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെയും ലോക വ്യാപാര സംഘടനകളുടെയും സംയുക്ത ഏജന്‍സിയുടെ തലവനായ പമേല കോക്ക് ഹാമില്‍ട്ടണ്‍ ആശങ്ക പ്രകടിപ്പിച്ചു.

”ഇത് വളരെ വലുതാണ്. ചൈനയും യുഎസും തമ്മിലുള്ള ഈ വര്‍ദ്ധനവ് തുടര്‍ന്നാല്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ 80 ശതമാനം കുറവുണ്ടാക്കും, കൂടാതെ അതിന്റെ അലയൊലികള്‍ വിനാശകരമായിരിക്കും,”- അവര്‍ പറഞ്ഞു.

‘വിദേശ സഹായം പിന്‍വലിക്കുന്നതിനേക്കാള്‍ വളരെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ താരിഫുകള്‍ക്ക് ഉണ്ടാകാം, കാരണം നിലവിലുള്ള വ്യാപാര യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ ആഘാതം വികസ്വര രാജ്യങ്ങള്‍ക്കായിരിക്കും” – കോക്ക് ഹാമില്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments