Thursday, May 15, 2025
HomeNewsസിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടിയുമായി സർവകലാശാല

സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടിയുമായി സർവകലാശാല

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ് സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി. 19 പേരെ പുറത്താക്കിയതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വിദ്യാർഥികൾക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എം. ആര്‍ ഷീബ നല്‍കിയ ഹർജിയിലാണ് സർവകലാശായുടെ മറുപടി.

വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍ന്നാണ് എം.ആര്‍ ഷീബ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതും വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ തടഞ്ഞതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments