Thursday, April 10, 2025
HomeAmericaപകരച്ചുങ്കത്തിൽ വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയുമായി ട്രംപ്

പകരച്ചുങ്കത്തിൽ വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയുമായി ട്രംപ്

വാഷിങ്ടന്‍: ലോകരാജ്യങ്ങളില്‍ കൊടുങ്കാറ്റായി പടരുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കത്തിന്റെ അലയൊലികള്‍. ട്രംപിനെ നിശതമായി വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും വിവിധ രാജ്യങ്ങള്‍ മുന്നോട്ട് വരുമ്പോഴും താന്‍ പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.

വിവിധ രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്തിയ തീരുമാനത്തില്‍ ചില കാര്യങ്ങള്‍ ശരിയാക്കാന്‍ ചില മരുന്നുകള്‍ കഴിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. പറഞ്ഞു. ഉയര്‍ന്ന താരിഫ് ചുമത്തിയതിനു പിന്നാലെ ആഗോള വിപണികളില്‍ ഇടിവ് വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല, ബൈഡനെ കണക്കിന് വിമര്‍ശിക്കുകയും ചെയ്തു ട്രംപ്.

വ്യാപാര പങ്കാളികള്‍ യുഎസിനോട് മോശമായി പെരുമാറാന്‍ കാരണം ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. വിപണികള്‍ക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ നമ്മുടെ രാജ്യം വളരെ ശക്തമാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments