Thursday, April 10, 2025
HomeNewsഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശം

ഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശം

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം. മന്ത്രിയോട് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതില്‍ അതൃപ്തിയുള്ളതിനാലാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതെന്നാണ് വിശദീകരണം.

സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞിരുന്നു. ഇതിനു മറുപടി പറയാതെ മുറിയിലേക്ക് പോയ മന്ത്രി താന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments