Wednesday, April 9, 2025
HomeAmericaപിരിച്ചുവിടലുകള്‍, നാടുകടത്തലുകള്‍: ട്രംപിനെതിരെ യുഎസ്സിൽ പ്രതിഷേധം കനക്കുന്നു

പിരിച്ചുവിടലുകള്‍, നാടുകടത്തലുകള്‍: ട്രംപിനെതിരെ യുഎസ്സിൽ പ്രതിഷേധം കനക്കുന്നു

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭരണകൂടത്തിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് പതിനായിരക്കണക്കിനുപേര്‍. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങള്‍ക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍, പ്രത്യേകിച്ച് ഫെഡറല്‍ പിരിച്ചുവിടലുകള്‍, കൂട്ട നാടുകടത്തലുകള്‍, മറ്റ് വിവാദ നടപടികള്‍ എന്നിവയില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ഹാന്‍ഡ്‌സ് ഓഫ്! എന്ന പേരില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍.

50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, LGBTQ+ അഭിഭാഷകര്‍, വെറ്ററന്‍മാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 150-ലധികം ഗ്രൂപ്പുകള്‍ റാലികളില്‍ അണിനിരന്നു. ട്രംപും ഉപദേശകന്‍ ഇലോണ്‍ മസ്‌കും തങ്ങളുടേതല്ലാത്ത വിഭവങ്ങള്‍ എടുക്കുന്നുണ്ടെന്നും അവ തടയാന്‍ അവര്‍ ലോകത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആവര്‍ത്തിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments