മുംബൈ: 2025ലെ ടീം ഇന്ത്യയുടെ അന്താരാഷ്ട്ര ഹോം സീസൺ ഫിക്സ്ചറുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിലായി ഇന്ത്യ വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് അഹ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയോടെയാണ് സീസൺ ആരംഭിക്കുന്നത്, തുടർന്ന് ഒക്ടോബർ 10 മുതൽ കൊൽക്കത്തയിൽ രണ്ടാം ടെസ്റ്റ് നടക്കും.
തുടർന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ നേരിടും. ഇതിൽ ഗുവാഹത്തി ആദ്യമായി ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കും. നവംബർ 22 മുതൽ നടക്കുന്ന രണ്ടാം ടെസ്റ്റിനാണ് ഗുവാഹത്തി വേദിയാകുന്നത്. നവംബർ 14ന് ഡൽഹിയിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. തുടർന്ന് ഡിസംബറിൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയും നടക്കും. ഡിസംബർ 19 ന് അഹ്മദാബാദിലാണ് അവസാന ട്വന്റി20 മത്സരം.
ഫിക്സ്ചറുകൾ
ഇന്ത്യ -വെസ്റ്റിൻഡീസ്
ഒന്നാം ടെസ്റ്റ്: ഒക്ടോബർ 2-6 –അഹ്മദാബാദ്
രണ്ടാം ടെസ്റ്റ്:ഒക്ടോബർ 10-14 കൊൽക്കത്ത
ഇന്ത്യ -ദക്ഷിണാഫ്രിക്ക
ഒന്നാം ടെസ്റ്റ്: നവംബർ 14-18 – ന്യൂഡൽഹി
രണ്ടാം ടെസ്റ്റ്: നവംബർ 22-26 – ഗുവാഹത്തി
ഒന്നാം ഏകദിനം: നവംബർ 30 – റാഞ്ചി
രണ്ടാം ഏകദിനം: ഡിസംബർ 3 – റായ്പുർ
മൂന്നാം ഏകദിനം: ഡിസംബർ 6 – വിസാഗ്
ഒന്നാം ട്വന്റി20: ഡിസംബർ 9 – കട്ടക്
രണ്ടാം ട്വന്റി20: ഡിസംബർ 11 – ചണ്ഡിഗഡ്
മൂന്നാം ട്വന്റി20: ഡിസംബർ 14 – ധരംശാല
നാലാം ട്വന്റി20: ഡിസംബർ 17 – ലഖ്നോ
അഞ്ചാം ട്വന്റി20: ഡിസംബർ 19 അഹ്മദാബാദ്