Monday, December 23, 2024
HomeWorld‘ലെബനനിലെ പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ’, രക്തസാക്ഷികൾക്ക് അനുശോചനം, തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല

‘ലെബനനിലെ പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ’, രക്തസാക്ഷികൾക്ക് അനുശോചനം, തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല

ബൈറൂത്: ലബനനിൽ 12 ​പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആണ് ആക്രമണത്തിന് പിന്നിലെന്ന പരാമർശവുമായി ഹിസ്ബുല്ല രംഗത്ത്. ഗാസക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള ആദ്യ പ്രതികരണത്തിൽ ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വിവരിച്ചിട്ടുണ്ട്. ഗാസയെയും അവിടുത്തെ ജനങ്ങളെയും ഇനിയും പിന്തുണയ്ക്കുമെന്നും ക്രിമിനലുകളായ ശത്രുസൈന്യത്തിന്റെ കണക്കുകൂട്ടലുകൾ പോലെയായിരിക്കില്ല കാര്യങ്ങളെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.

പേജർ സ്‌ഫോടനങ്ങൾ തങ്ങൾക്ക് ഇസ്രായേലിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യം വർധിപ്പിക്കുകയേയുള്ളൂവെന്നും ഹിസ്ബുല്ല അഭിപ്രായപ്പെട്ടു. പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അഭിനന്ദനങ്ങളും ഊഷ്മളമായ അനുശോചനവും അറിയിക്കുന്നതായും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.

തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഉ​ൾ​പ്പെടെ ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​യി​ലും റോഡിലും ആശുപത്രിയിലും നി​ൽ​ക്കു​ന്ന​വരുടെ പാന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃശ്യങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 12 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നിലവിൽ 200 പേരുടെ നില ഗുരുതരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments