Tuesday, May 13, 2025
HomeIndiaകേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ വീണാ ജോര്‍ജ് ഡല്‍ഹിയിൽ, ആശമാര്‍ക്കു വേണ്ടി സംസാരിക്കും

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ വീണാ ജോര്‍ജ് ഡല്‍ഹിയിൽ, ആശമാര്‍ക്കു വേണ്ടി സംസാരിക്കും

തിരുവനന്തപുരം : വളരെ കടുത്ത പ്രതിഷേധ സമരത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ കടന്നിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് വീണ്ടും ഡല്‍ഹിയിലേക്ക് പോയി. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ആശമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് മന്ത്രിയുടെ നീക്കം.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രിയുടെ യാത്ര വിവാദമായിരുന്നു. ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ ലഭിച്ചിരുന്നില്ല. ആരോഗ്യമന്ത്രിയെ കാണാന്‍ ഡല്‍ഹിക്കുപോകുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ക്യൂബന്‍ സംഘത്തെ മാത്രം കണ്ട് മടങ്ങിയത് ചര്‍ച്ചയായിരുന്നു.

തുടര്‍ന്ന് ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നിവേദങ്ങള്‍ ജെപി നദ്ദയ്ക്ക് അയച്ചിരുന്നു. കൂടാതെ, തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നല്‍കണം, എയിംസ് അനുവദിക്കണം, കാസര്‍കോടും വയനാടും മെഡിക്കല്‍ കോളേജിന് സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി നിവേദനത്തില്‍ എടുത്തുകാട്ടിയിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments