Tuesday, April 8, 2025
HomeWorldജിബിലി ഭ്രമം തന്റെ ജിപിയുവിന് തകരാര്‍ ഉണ്ടാക്കി: ഫ്രീ ഇമേജ് ക്രിയേഷന് നിയന്ത്രണം ഏർപ്പെടുത്തി സാം...

ജിബിലി ഭ്രമം തന്റെ ജിപിയുവിന് തകരാര്‍ ഉണ്ടാക്കി: ഫ്രീ ഇമേജ് ക്രിയേഷന് നിയന്ത്രണം ഏർപ്പെടുത്തി സാം ആൾട്ട്മാൻ

വാഷിങ്ടൺ: ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ ‘സ്റ്റുഡിയോ ജിബ്‌ലി’ വലിയ തരംഗമായിരുന്നു. ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങളുടെ ചിത്രങ്ങൾ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്നതാണ് ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്ക്. ഇതിന് വലിയ സ്വീകാര്യതയാണ് ആളുകൾ നൽകിയത്. മണിക്കൂറുകൾ കൊണ്ട് ആളുകൾ ജിബ്ലിയെ തരംഗമാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഈ തരംഗം ജീവനക്കാരുടെ ഉറക്കം കെടുത്തിയെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ പറയുന്നത്. 

പുതിയ അപ്ഡേറ്റ് ആവശ്യപ്പെടുന്ന ഉപയോക്താക്കൾ ജീവനക്കാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജിബിലി ഭ്രമം തന്റെ ജിപിയുവിന് (ഗ്രാഫിക് പ്രൊസസിങ് യൂണിറ്റ്) തകരാര്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അത്ഭുതപൂര്‍വമായ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. എല്ലാവരും തൽക്കാലം ശാന്തരാകണം. ഫീച്ചര്‍ നിലനിര്‍ത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ജിബിലി ഭ്രമം മൂലം തന്റെ ജിപിയു കിടന്ന് ഉരുകുകയാണെന്നായിരുന്നും അദ്ദേഹം പറഞ്ഞു.

തൽക്കാലം ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. അധികനാൾ ഇങ്ങനെ വേണ്ടിവരില്ലെന്ന് കരുതുന്നു. ഫീച്ചര്‍ കൂടുതൽ കാര്യക്ഷമമാക്കി തരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആൾട്മാൻ പറയുന്നു. ഫ്രീ ഇമേജ് ക്രിയേഷനാണ് നിയന്ത്രണം വരിക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സബ്സ്ക്രിപ്ഷൻ എന്നിവയിൽ നിയന്ത്രണമില്ല. ഫ്രീയായ ദിവസം മൂന്ന് ചിത്രങ്ങളാണ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ എങ്ങനെയാകും ഇതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments