Friday, April 18, 2025
HomeNewsദക്ഷിണ പസഫികിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ദക്ഷിണ പസഫികിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

മ്യാന്മാറിന്റെ കണ്ണീരുണങ്ങും ദക്ഷിണ പസഫികിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ ടോങ്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. യുഎസ് ജിയോളജിക്കൽ സർവേയാണ് മുന്നറിയിപ്പ് നൽകിയത്.ഭൂകമ്പത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിച്ചില്ല. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് അറിയിച്ചു.

അതേസമയം, മ്യാൻമറിൽ ഇന്ന് വീണ്ടും ഭൂകമ്പം ഉണ്ടായി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്ക്ക് സമീപമാണ് 5.1 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ ഇതുവരെ 1700 ലധികം പേർ കൊല്ലപ്പെട്ടതായാണ് മ്യാൻമറിലെ സൈനിക മേധാവി അറിയിക്കുന്നത്. ദുരന്തനിവാരണത്തിനായി മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം തടസം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments