Friday, April 11, 2025
HomeAmericaഅനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍: അമേരിക്കയിലെ കാര്‍ഷിക മേഖല വൻ പ്രതിസന്ധിയിലേക്ക്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍: അമേരിക്കയിലെ കാര്‍ഷിക മേഖല വൻ പ്രതിസന്ധിയിലേക്ക്

പെന്‍സില്‍വാനിയ : ഡൊണാണ്‍ഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ നയം ആദ്യമായി പ്രതികൂലമായി ബാധിച്ചിരിക്കുന്നത് അമേരിക്കയിലെ കാര്‍ഷിക മേഖലയില്‍. ഇതില്‍ തന്നെ കൂണ്‍കൃഷിയെയാണ് ഏറ്റവും വേഗത്തില്‍ ഇത് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.

അമേരിക്കയില്‍ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്തിരുന്നത് പുറം രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. പതിറ്റാണ്ടുകളായി യുഎസില്‍ താമസിക്കുന്നവരാണെങ്കിലും കൃത്യമായ രേഖകള്‍ ഒന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ളവരെ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ കയറ്റിവിട്ടതോടെയാണ് കാര്‍ഷികമേഖലയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ രാജ്യത്തെ കൂണ്‍ ഉത്പാദനത്തിന്റെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്ന പെന്‍സില്‍വാനിയയില്‍ കടുത്ത തൊഴിലാളി പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ലോകത്തെ കൂണിന്റെ തലസ്ഥാനമെന്നറിയപ്പെട്ടിരുന്ന പെന്‍സില്‍വാനിയയിലെ അവോണ്‍ഡെയിലെ കര്‍ഷകരാണ് കടുത്ത പ്രതിസന്ധിക്ക് നടുലിലുള്ളത്.

1,200-ലധികം ആളുകള്‍കൃഷിജോലി ചെയ്യുന്ന ഈ മേഖലയില്‍ 60 ശതമാനത്തിലേറെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. സമീപ ദിവസങ്ങളില്‍ ഈ മേഖലയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിരവധി കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെ്തത്.ഇതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലായാതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ട്രംപ് ഭരണകൂടം അധികാരമേറ്റശേഷം ആദ്യ 50 ദിവസത്തിനുള്ളില്‍ 33,000 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായണ് കണക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments