Tuesday, April 8, 2025
HomeBreakingNewsചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് മരണം

ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് മരണം

കെയ്‌റോ: ഈജിപ്തിലെ ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് വിനോദസഞ്ചാരികള്‍ക്ക് കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. അപകടത്തിൽ ഒമ്പത്‌ പേര്‍ക്ക് പരിക്കേറ്റു. 29 വിനോദസഞ്ചാരികളെ രക്ഷപെടുത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. സിന്‍ബാദെന്ന അന്തര്‍വാഹിനിയിയാണ്‌ ഹര്‍ഗുഡ തീരത്ത്‌ വെച്ച്‌ അപകടത്തിൽപ്പെട്ടത്‌. മരിച്ചവരോ പരുക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നായി 45 പേരാണ് കടലിന്റെ അടിത്തട്ട് കാണാനുള്ള യാത്രയിൽ ഉണ്ടായിരുന്നത്‌. അന്തര്‍വാഹിനി മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.

അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. നാലുമാസം മുന്‍പ് ചെങ്കടലില്‍ കൊടുങ്കാറ്റിൽ ആഡംബര നൗക മുങ്ങി നാലുപേർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments