Friday, December 5, 2025
HomeAmericaഅമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും സ്പെയർ പാർട്‌സുകൾക്കും 25% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി...

അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും സ്പെയർ പാർട്‌സുകൾക്കും 25% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ പാർട്‌സുകൾക്കും 25% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 2 മുതൽ പുതിയ താരിഫ് പ്രാബല്യത്തിൽ വരുമെന്നും വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നവരിൽ നിന്ന് അടുത്ത ദിവസം മുതൽ നിരക്കുകൾ ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.

ഈ നടപടി യുഎസിലെ കാർ വ്യവസായത്തെ വമ്പിച്ച വളർച്ചയിലേക്ക് നയിക്കുമെന്നും ഇത് യുഎസിൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.എന്നാൽ ഈ നീക്കം യുഎസിലെ ഇപ്പോഴത്തെ കാർ ഉൽപ്പാദനം താൽക്കാലികമായി പ്രതിസന്ധിയിലാകുമെന്നും വാഹന വില വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം യുഎസ് ഏകദേശം എട്ട് ദശലക്ഷം കാറുകൾ ഇറക്കുമതി ചെയ്തു, ഇത് ഏകദേശം 240 ബില്യൺ ഡോളറിന്റെ വ്യാപാരമാണ്, മൊത്തം വിൽപ്പനയുടെ പകുതിയോളം വരും ഇത്.യുഎസിലേക്ക് കാറുകൾ വിതരണം ചെയ്യുന്നത് മെക്സിക്കോ, ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ജർമ്മനി എന്നിവയാണ്. മെക്സിക്കോയിലും കാനഡയിലും നിരവധി യുഎസ് കാർ കമ്പനികൾക്ക് പ്രവർത്തിക്കുന്നുണ്ട്,

മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സ്വതന്ത്ര വ്യാപാര കരാറിന്റെ നിബന്ധനകൾക്ക് കീഴിൽ സ്ഥാപിതമായവയാണ് ഇവയെല്ലാം.ട്രംപിന്റെ ഏറ്റവും പുതിയ തീരുമാനം ആഗോള കാർ വ്യവസായത്തെ തകർക്കുമെന്ന് ഭീഷണി നിലനിൽക്കുന്നു.പൂർത്തിയായ കാറുകൾക്ക് മാത്രമല്ല, യുഎസിൽ അസംബിൾ ചെയ്യുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാർ ഭാഗങ്ങൾക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ പ്രഖ്യാപനത്തെ തുടർന്ന് ബുധനാഴ്ച ജനറൽ മോട്ടോഴ്‌സിന്റെ ഓഹരികൾ ഏകദേശം 3% ഇടിഞ്ഞു. എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച പ്രസിഡന്റിന്റെ പരാമർശങ്ങൾക്ക് ശേഷം ഫോർഡ് ഉൾപ്പെടെയുള്ള മറ്റ് കമ്പനികളുടേയും ഓഹരിവില ഇടിഞ്ഞു.

എന്നാൽ കാറുകൾ യുഎസിൽ നിർമിക്കുകയാണെങ്കിൽ ഒരു ചില്ലിക്കാശ് ചുങ്കം കൊടുക്കേണ്ട എന്ന് ട്രംപ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. താരിഫ് പ്രഖ്യാപനത്തിന് മുമ്പ് ദക്ഷിണ കൊറിയൻ കാർ നിർമ്മാണ ഭീമനായ ഹ്യുണ്ടായി യുഎസിൽ 21 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തെക്കൻ സംസ്ഥാനമായ ലൂസിയാനയിൽ ഒരു പുതിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments