ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളില്‍ പൗരന്മാരല്ലാത്തവര്‍ക്ക് വോട്ടു ചെയ്യാനാകില്ല. വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി. 2021ല്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു.
നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതിനാല്‍ പൗരന്മാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാമെന്ന് കാട്ടി മേയര്‍ എറിക് ആഡംസിന്റെ ഗതാഗത കമ്മിഷണറായ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്.