Thursday, July 3, 2025
HomeAmericaകാനഡയില്‍നിന്ന് അമേരിക്കൻ വിപണിയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉൽപന്നങ്ങളുടെ തീരുവ ‌ഇരട്ടിയാക്കി ട്രംപ്

കാനഡയില്‍നിന്ന് അമേരിക്കൻ വിപണിയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉൽപന്നങ്ങളുടെ തീരുവ ‌ഇരട്ടിയാക്കി ട്രംപ്

വാഷിങ്ടൻ : കാനഡയില്‍നിന്ന് അമേരിക്കൻ വിപണിയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉൽപന്നങ്ങളുടെ തീരുവ ‌ഇരട്ടിയാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താനാണ് തീരുമാനം. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കാനഡയില്‍നിന്ന് വരുന്ന ഉൽപന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം കൂടി നികുതി ഏർപ്പെടുത്താൻ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ട്രംപ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ അറിയിച്ചു. 


ബുധനാഴ്ച മുതല്‍ പുതിയതീരുവ പ്രാബല്യത്തില്‍ വരും. യുഎസിൽ നിന്നുള്ള പാൽ ഉൽപന്നങ്ങൾക്ക് കാനഡ ചുമത്തുന്ന തീരുവകള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്‍കി. 

കാനഡ, മെക്‌സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉൽപന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ ഇത് ഈടാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments