Thursday, May 1, 2025
HomeAmericaഎക്‌സിനുനേരെ വലിയ സൈബര്‍ ആക്രമണമുണ്ടായതായി മസ്ക്

എക്‌സിനുനേരെ വലിയ സൈബര്‍ ആക്രമണമുണ്ടായതായി മസ്ക്

മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമമായ എക്‌സിനുനേരെ വലിയ സൈബര്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. എക്‌സിന്റെ ഉടമ ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നില്‍ ഒരു വലിയ, സംഘമോ രാജ്യമോ ഉള്‍പ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് ദിവസം മുഴുവന്‍ മൂന്ന് പ്രാവശ്യത്തോളം തടസ്സങ്ങള്‍ ഉണ്ടായിയെന്നും ഓരോന്നും ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.‘

എക്സിനെതിരെ ഒരു വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.ഇപ്പോഴും ഞങ്ങള്‍ എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, പക്ഷേ ഇത് ധാരാളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് ചെയ്തത്. ഒന്നുകില്‍ ഒരു വലിയ, ഏകോപിത ഗ്രൂപ്പും/അല്ലെങ്കില്‍ ഒരു രാജ്യവും ഉള്‍പ്പെട്ടിരിക്കുന്നു. കണ്ടെത്തുന്നു…,’ ഇലോണ്‍ മസ്‌ക് എക്സില്‍ കുറിച്ചു.

ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച്, പ്ലാറ്റ്ഫോമില്‍ ദിവസം മുഴുവന്‍ മൂന്ന് തടസ്സങ്ങള്‍ നേരിട്ടു, ഉച്ചകഴിഞ്ഞ് 3:00 മണിയോടെ തടസ്സങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് ഏകദേശം 2,200 റിപ്പോര്‍ട്ടുകളെങ്കിലും ഉണ്ടായിട്ടുണ്ട്. വൈകുന്നേരം 7:30 ന് വീണ്ടും 1,500 പേരെങ്കിലും പരാതിയുമായെത്തി, പിന്നീട് രാത്രി 9:00 ഓടെ ഉപയോക്താക്കള്‍ കൂടുതല്‍ ആക്സസ് പ്രശ്നങ്ങള്‍ നേരിട്ടു.

2022 ലാണ് 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് എക്‌സ് സ്വന്തമാക്കിയത്. അന്ന് അത് ജനപ്രിയ ട്വിറ്റര്‍ ആയിരുന്നു. പിന്നീട് പേര് മാറ്റി എകസ് ആക്കുകയായിരുന്നു. 2023 ല്‍, എക്‌സില്‍ 200 ദശലക്ഷം ഫോളോവേഴ്സിലേക്ക് എത്തുന്ന ആദ്യ വ്യക്തിയായി മസ്‌ക് മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments