വാഷിങ്ടന്‍ : യുഎസില്‍ യുവനിരയുടെ അടക്കം ഇഷ്ട ആപ്പായ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്കു നടപടികള്‍ പുരോഗമിക്കുന്നു.ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോകിന്റെ വില്പനയുമായി ബന്ധപ്പെട്ട് 4 ഗ്രൂപ്പുകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.
ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. ജനുവരി 19ന് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്ലൈനായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെയാണ് ടിക് ടോക് താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമായത്.
ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ സമയപരിധി അടുക്കവെയാണ് വില്‍പന സംബന്ധിച്ച് ട്രംപ് നീക്കം നടത്തുന്നത്.