Thursday, July 3, 2025
HomeBreakingNewsപൗരത്വത്തിനും ഗ്രീൻ കാർഡിനും ‘സമൂഹമാധ്യമ’ നിരീക്ഷണവുമായി യുഎസ്

പൗരത്വത്തിനും ഗ്രീൻ കാർഡിനും ‘സമൂഹമാധ്യമ’ നിരീക്ഷണവുമായി യുഎസ്

ന്യൂയോർക്ക് : യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് സമർപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഈ തീരുമാനം നടപ്പിലാക്കുന്നതിനു മുൻപായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാം. ഇതിനായി മേയ് അഞ്ചുവരെ സമയം നൽകിയിട്ടുണ്ട്. എന്നാൽ തീരുമാനം ഇന്ത്യയിൽ നിന്നും മറ്റും യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments