Thursday, May 8, 2025
HomeNewsഭാര്യക്ക് സമ്മാനമായി നല്‍കിയത് ഒരു കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ: ഭാര്യ നിരസിച്ചതോടെ കുപ്പതോട്ടിയിൽ കളഞ്ഞു...

ഭാര്യക്ക് സമ്മാനമായി നല്‍കിയത് ഒരു കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ: ഭാര്യ നിരസിച്ചതോടെ കുപ്പതോട്ടിയിൽ കളഞ്ഞു യുവാവ്

പ്രണയ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കുന്നത് പതിവാണ്. അത്തരത്തില്‍ റഷ്യയിലെ ഒരു യുവാവ് ഭാര്യക്ക് സമ്മാനമായി നല്‍കിയത് ഒരു കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ മകാന്‍ കാറാണ്. എന്നാല്‍ ഭാര്യ ഇത് നിരസിച്ചതോടെ യുവാവ് ആ കാര്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മോസ്‌കോയിലെ മിതിഷിയിലാണ് സംഭവം. വഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന യുവാവ് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പോര്‍ഷെ സമ്മാനിച്ചത്. എന്നാല്‍ ഭാര്യയ്ക്ക് ഇത് അപമാനമായി തോന്നിയതോടെ നിരസിക്കുകയായിരുന്നു. പിന്നാലെയാണ് യുവാവ് കാര്‍ കുപ്പത്തൊട്ടിയില്‍ കളഞ്ഞത്.

റൂബി റെഡ് നിറത്തിലുള്ള കാറിന് മുകളില്‍ ചുവപ്പ് റിബ്ബണ്‍ കെട്ടിയിട്ടുണ്ട്. ഏകദേശം 12 ദിവസത്തോളം കുപ്പത്തൊട്ടിയില്‍ കിടന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കാര്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചിന്തിച്ചിട്ടില്ലെന്ന് യുവാവ് വ്യക്തമാക്കിയതായി മോസ്‌ക്കോയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് യുവാവിനെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്. ഭാര്യയ്ക്ക് കാറിന്റെ നിറം ഇഷ്ടമായിട്ടുണ്ടാകില്ലെന്നായിരുന്നു ഒരു കമന്റ്. ഇതിലും വലിയ കാര്‍ ഭാര്യ പ്രതീക്ഷിച്ചിട്ടുണ്ടാകുമെന്നും കമന്റുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments