Monday, June 30, 2025
HomeAmericaപ്ര​തി​രോ​ധ ചെ​ല​വ് പകുതിയാക്കണം: ട്രം​പി​ന്‍റെ നി​ർ​ദേ​ശം നി​ര​സിച്ച് ചൈന

പ്ര​തി​രോ​ധ ചെ​ല​വ് പകുതിയാക്കണം: ട്രം​പി​ന്‍റെ നി​ർ​ദേ​ശം നി​ര​സിച്ച് ചൈന

ബെ​യ്ജി​ങ്: യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ചെ​ല​വ് 50 ശ​ത​മാ​നം കു​റ​ക്കാ​നു​ള്ള യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം ചൈ​ന നി​ര​സി​ച്ചു.

പ​ര​മാ​ധി​കാ​ര​വും വി​ക​സ​ന താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും ലോ​ക സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നും നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ ചെ​ല​വ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ഇ​ത് ആ​യു​ധ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ൻ ജി​യാ​ൻ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന ആ​ശ​യം ച​ർ​ച്ച ചെ​യ്യാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ങ്പി​ങ്ങു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ട്രം​പ് തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ർ​ദേ​ശം റ​ഷ്യ സ്വാ​ഗ​തം ചെ​യ്തെ​ങ്കി​ലും ​ചൈ​ന നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments