Monday, December 23, 2024
HomeWorldനൈജീരിയയില്‍ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 64 പേര്‍ മരിച്ചു

നൈജീരിയയില്‍ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 64 പേര്‍ മരിച്ചു

അബുജ: നൈജീരിയയിലെ ഗുമ്മി പട്ടണത്തിലെ സാംഫറ നദിയിലുണ്ടായ ബോട്ടപകടത്തില്‍ 64 പേര്‍ മരിച്ചതായി സംശയം. നദി മുറിച്ചുകടന്ന് കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്ന കര്‍ഷകരാണ് അപകടത്തില്‍പെട്ടത്.

70 കര്‍ഷകരാണ് ബോട്ടിലുണ്ടായിരുന്നത്. നദിക്ക് അപ്പുറത്തുള്ള തങ്ങളുടെ കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു എല്ലാവരും. നദിക്ക് മധ്യഭാഗത്തെത്തിയപ്പോള്‍ മരം കൊണ്ട് നിര്‍മിച്ചിരുന്ന ബോട്ട് തകരുകയും, ബോട്ടിലുണ്ടായിരുന്ന 70 കര്‍ഷകരും നദിയിലേക്ക് വീഴുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ് കര്‍ഷകരെ മാത്രമാണ് രക്ഷാദൗത്യ സംഘത്തിന് കണ്ടെത്താനായത്. ബാക്കിയുള്ളവര്‍ ജീവനോടെയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഒരു ദിവസം ഏകദേശം 900ഓളം കര്‍ഷകരാണ് സാംഫറ നദി മുറിച്ചുകടന്ന് കൃഷിസ്ഥലത്തേക്ക് പോകുന്നത്. എന്നാല്‍ ആകെ രണ്ട് ബോട്ടുകള്‍ മാത്രമാണ് ഇവരെയെല്ലാം കൊണ്ടുപോകാനായി നിലവിലുള്ളത്. അതുകൊണ്ടുതന്നെ പരിധിയിലും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ കയറുക സാധാരണമാണ്. ഇങ്ങനെയാകാം അപകടം നടന്നതെന്നാണ് പ്രദേശവാസികളുടെയും അധികൃതരുടെയും നിഗമനം. ഒരുപാട് ആളുകളെ കണ്ടെത്താനുള്ളതിനാല്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments