Friday, July 4, 2025
HomeNewsകിഫ്ബിയുടെ ടോൾ ബൂത്തുകൾ അടിച്ചുപൊളിക്കും, ശക്തമായ സമരം ഉണ്ടാവും: കെ മുരളീധരൻ

കിഫ്ബിയുടെ ടോൾ ബൂത്തുകൾ അടിച്ചുപൊളിക്കും, ശക്തമായ സമരം ഉണ്ടാവും: കെ മുരളീധരൻ

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ മുരളീധരന്‍ രംഗത്ത്.കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കും.ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ  ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു

വിവാദങ്ങൾ മുറുകുമ്പോഴും കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള തീരുമാനവുമായി ഇടത് മുന്നണിയും സർക്കാരും മുന്നോട്ടാണ് . ടോൾ പിരിവിന് ഇടത് മുന്നണി തത്വത്തിൽ അംഗീകാരം നൽകിയെന്ന് എൽഡിഎഫ് കൺവീനർ  പറഞ്ഞു.

അതേ സമയം മുന്നണി യോഗത്തിൽ പരാമർശമല്ലാതെ കാര്യമായ ചർച്ച നടന്നില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്. പ്രത്യേക നിയമ നിയമനിർമ്മാണത്തിനുള്ള കരട് ധനവകുപ്പിന്‍റെ പരിഗണനയിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments