Saturday, October 11, 2025
HomeAmericaഅമേരിക്കയെ ആക്രമിക്കുവാൻ തയാറെടുക്കുന്നവർക്ക് മുന്നറിയുപ്പുമായി ട്രംപ്: സൊമാലിയൻ ഐഎസ് ഭീകരരുടെ ഗതിയായിരിക്കും അത് എന്നും...

അമേരിക്കയെ ആക്രമിക്കുവാൻ തയാറെടുക്കുന്നവർക്ക് മുന്നറിയുപ്പുമായി ട്രംപ്: സൊമാലിയൻ ഐഎസ് ഭീകരരുടെ ഗതിയായിരിക്കും അത് എന്നും ട്രംപ്

വാഷിംഗ്ടൺ: സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഐഎസ് ഭീകരർ വധിക്കപ്പെട്ടെന്ന് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് സൈന്യം സൊമാലിയയിൽ വ്യോമാക്രമണം നടത്തിയത്. ഭീകരര്‍ ഗുഹകളിൽ ഒളിവിൽ കഴിയുകയായിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഇവര്‍ ഭീഷണിയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘സൊമാലിയയിൽ റിക്രൂട്ട്മെന്റുകൾ നടത്തുകയും ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തിരുന്ന മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ട് കൃത്യമായ സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടു. ഗുഹകളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയ ഈ ഭീകര‍ർ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയായിരുന്നു. വ്യോമാക്രമണങ്ങൾ അവർ താമസിക്കുന്ന ഗുഹകൾ നശിപ്പിക്കുകയും ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി ഭീകരവാദികളെ വധിക്കുകയും ചെയ്തു ചെയ്തു’ – ട്രംപ് വ്യക്തമാക്കി.

ഐഎസിന്‍റെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഭീകരനെ അമേരിക്കൻ സൈന്യം വർഷങ്ങളായി തെരയുകയായിരുന്നു. എന്നാൽ ബൈഡനും അദ്ദേഹത്തിന്‍റെ കൂട്ടാളികളും ജോലി പൂർത്തിയാക്കാൻ വേണ്ടത്ര വേഗത്തിൽ പ്രവർത്തിച്ചില്ല. പക്ഷേ ആ ദൗത്യം താൻ വിജയകരമായി നടപ്പാക്കിയെന്നും ട്രംപ് പറഞ്ഞു. ഐഎസിനും അമേരിക്കക്കാരെ ആക്രമിക്കുന്ന മറ്റെല്ലാവർക്കുമായി ഇതൊരു മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments