വാഷിങ്ടൻ ഡിസി: വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ യാത്രാ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 67 പേരിൽ മൂന്ന് യുഎസ് സൈനികരും ഉൾപ്പെട്ടതായി സൈന്യം അറിയിച്ചു. ഇതിൽ ക്യാപ്റ്റൻ റെബേക്ക എം. ലോബാച്ചിനെ (28) സൈന്യം തിരിച്ചറിഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് രണ്ട് സൈനികരെ തിരിച്ചറിയാനുള്ള നടപടികൾ നടന്നുവരികയാണ്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ഹെലികോപ്റ്ററിലെ സൈനികരും കൊല്ലപ്പെട്ടു.
നോർത്ത് കാരോലൈനയിലെ ഡർഹാമിൽ നിന്നുള്ള ലോബാച്ച് ലാൻഡിങ്ങിനായി അടുത്തെത്തിയപ്പോഴാണ് യാത്രാ വിമാനത്തിൽ ഇടിച്ചത്. കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് ആദ്യം ലോബാച്ചിന്റെ പേര് പുറത്ത്വിടാൻ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് കുടുംബവുമായി ആലോചിച്ച് പേര് പുറത്തുവിടുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.