Thursday, July 3, 2025
HomeNewsപ്രധാനമന്ത്രി മുണ്ടക്കൈ വന്നപ്പോൾ ഇനിയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു: ബഡ്ജത്തിനെതിരെ ഉരുൾപൊട്ടൽ ബാധിതർ

പ്രധാനമന്ത്രി മുണ്ടക്കൈ വന്നപ്പോൾ ഇനിയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു: ബഡ്ജത്തിനെതിരെ ഉരുൾപൊട്ടൽ ബാധിതർ

വയനാട് : കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസർക്കാരിനെ വിമർശിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. 

ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ്‌ സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്‌. വയനാട്‌, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണ്ട മേഖലകൾ കൂടി കണക്കിലെടുത്താണ്‌ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അക്കാര്യങ്ങളിലൊന്നും പരാമർശം പോലുമില്ല. കേരളത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ്‌ ബജറ്റ്‌.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട്‌ ദുരന്തമേഖല സന്ദർശിച്ചതാണ്‌. ഇവർക്കെല്ലാം നൂറ്‌ ശതമാനം ബോധ്യപ്പെട്ടകാര്യമാണ്‌ അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന്‌ സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാർഥ്യവും. വയനാടിനോട്‌ കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്‌. ബിജെപി ഒഴികെ കേരളത്തിലെ എംപിമാർ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച്‌ വയനാട്‌ സഹായത്തിനായും സമ്മർദം ചെലുത്തിയതുമാണ്‌. അവയൊന്നും പരിഗണിക്കാൻ പോലും തയ്യാറായില്ല.

വിഴിഞ്ഞം രാജ്യത്തിനാകെ അഭിവൃദ്ധി വരുത്തുന്നതും അഭിമാനകരമായ പദ്ധതിയാണെന്ന്‌ അറിയാത്തവരല്ല കേന്ദ്രം. പക്ഷെ, അവിടെയും പരമാവധി ബുദ്ധിമുട്ടിക്കുകയെന്ന നിലപാടാണ്‌ വയബിലിറ്റി ഗ്യാപ്‌ ഫണ്ടിന്റെ കാര്യത്തിൽ എടുത്തത്‌. രാജ്യത്തെ മറ്റൊരു തുറമുഖത്തോടും ഈ സമീപനം എടുത്തിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments