തിരുവനന്തപുരം: നിർമല സീതാരാമന്റെ എട്ടാം ബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വയനാട് പാക്കേജ് പോലും പരിഗണിക്കപ്പെട്ടില്ല. രാഷ്ട്രീയതാൽപര്യങ്ങൾക്കുപരി എല്ലാം സംസ്ഥാനങ്ങളേയും ഒരു പോലെ പരിഗണിക്കാമായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിനും നേരത്തെ അവതരിപ്പിച്ച ബജറ്റുകളുടെ സ്വഭാവത്തിൽ നിന്നും വലിയ മാറ്റമല്ല. സംസ്ഥാനങ്ങളെ ബജറ്റ് തുല്യമായി പരിഗണിക്കുന്നില്ല. ന്യായമായ പ്രതീക്ഷ ചില കാര്യങ്ങളിലുണ്ടായിരുന്നു. വയനാട് പാക്കേജ്, വിഴിഞ്ഞം പോലെ കേരളത്തിന് കിട്ടേണ്ട പല കാര്യങ്ങളും ലഭിച്ചില്ല.
എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാൽ, വീതംവെപ്പിൽ വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാല്‍ ആ വീതംവെപ്പില്‍ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. പ്രാദേശികവാദമുന്നയിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ബിഹാറിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്.
അതുകൊണ്ട് രാഷ്ട്രീയപരമായ ചില തീരുമാനങ്ങളുണ്ടായേക്കാം. എന്നാല്‍ വയനാട് ദുരന്തത്തിന് പ്രത്യേക പരിഗണന, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതിക്ക് പ്രത്യേക പരിഗണന അങ്ങനെ പൊതുവില്‍ ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തില്‍ തിരുത്തലുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

