Monday, July 14, 2025
HomeBreakingNewsഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ അടക്കം 16 പേർക്കെതിരെ എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം...

ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ അടക്കം 16 പേർക്കെതിരെ എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ‘ കേസ്

ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഐഐഎസ്‌സി ഡയറക്ടർ ബലറാം അടക്കം 16 പേർക്കെതിരെ എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

71-ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സി.സി.എച്ച്) നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെൻ്റർ ഫോർ സസ്‌റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്നു ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന പരാതിക്കാരൻ.

2014ൽ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും താൻ വിധേയനായെന്നും അദ്ദേഹം ആരോപിച്ചു. ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെവിഎസ്, ദാസപ്പ, ബലറാം പി, ഹേമലതാ മിഷി, ചട്ടോപാദ്യായ കെ, പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. IISc ഫാക്കൽറ്റിയിൽ നിന്നോ IISc ബോർഡ് ഓഫ് ട്രസ്റ്റി അംഗം കൂടിയായ ക്രിസ് ഗോപാലകൃഷ്ണനിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments