Thursday, May 1, 2025
HomeNewsകുടിയേറ്റക്കാരെ നാട്ടിലെത്തിച്ച രീതിയിൽ ട്രംപ് ഭരണകൂടത്തെ വിമർശിച്ച് ബ്രസീൽ

കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച രീതിയിൽ ട്രംപ് ഭരണകൂടത്തെ വിമർശിച്ച് ബ്രസീൽ

റിയോ ഡി ജനീറോ: കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച രീതിയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തെ വിമർശിച്ച് ബ്രസീൽ. ഇക്കാര്യത്തിൽ ബ്രസീൽ ട്രംപിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിൽ നിന്നുള്ള കുടിയേറ്റക്കാ​രെ ട്രംപ് നാടുകടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിച്ചത് സംബന്ധിച്ചാണ് വിവാദം ഉടലെടുത്തിരിക്കുന്നത്

പൗരൻമാർക്കായി ഏർപ്പെടുത്തിയ വിമാനത്തിൽ വെള്ളമോ എ.സി.യോ ഉണ്ടായിരുന്നില്ലെന്ന് ബ്രസീൽ വ്യക്തമാക്കി. വിലങ്ങണിയിച്ചാണ് അവരെ ബ്രസീലിലേക്ക് എത്തിച്ചത്. കുടിയേറ്റക്കാരുമായുള്ള വിമാനം ലാൻഡ് ചെയ്തയുടൻ തങ്ങളുടെ പൗരൻമാരുടെ വിലങ്ങഴിക്കാൻ​ ആവശ്യപ്പെട്ടുവെന്ന് ബ്രസീൽ നിയമമന്ത്രി അറിയിച്ചു. 88 ബ്രസീൽ ആളുകളെയാണ് അമേരിക്കൻ ഭരണകൂടം കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം

യു.​എ​സ് പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ് നാ​ലു​ദി​വ​സ​ത്തി​ന​കം കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഡോ​ണ​ൾ​ഡ് ട്രം​പ് പാലിച്ചിരുന്നു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ കു​ടി​യേ​റ്റ​വും പൗ​ര​ത്വ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്തി​ത്തു​ട​ങ്ങി​യ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചിരുന്നു.ട്രം​പി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം 538 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ​താ​യും സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്താ​ൻ തു​ട​ങ്ങി​യ​താ​യും വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​നെ ലീ​വി​റ്റ് പ​റ​ഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments