Friday, May 2, 2025
HomeBreakingNewsആശ്വാസ വാർത്ത: ഒടുവിൽ ഗാസ വെടിനിർത്തൽ കരാറിനു ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം

ആശ്വാസ വാർത്ത: ഒടുവിൽ ഗാസ വെടിനിർത്തൽ കരാറിനു ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം

ജറുസലേം: ലോകം കാത്തിരുന്ന ആ നിമിഷം, ആ വലിയ കടമ്പ ഇസ്രയേല്‍ കടന്നിരിക്കുന്നു. ഗാസയിലെ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കല്‍ കരാറും അംഗീകരിക്കാന്‍ ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ മന്ത്രിസഭ വോട്ട് ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

‘ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു, ഹമാസുമായുള്ള പോരാട്ടം നിര്‍ത്താനുള്ള കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും” അദ്ദേഹത്തിന്റെ ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു,

കരാര്‍ പ്രകാരം, ഇസ്രായേല്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി അടുത്ത ആറ് ആഴ്ചയ്ക്കുള്ളില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.ആറു മണിക്കൂറിലധികം നീണ്ടുനിന്നതും ശനിയാഴ്ച പുലര്‍ച്ചെ അവസാനിച്ചതുമായ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശുഭ വാര്‍ത്ത എത്തിയത്.

ഇതോടെ, ആറ് ആഴ്ചത്തെ വെടിനിര്‍ത്തലാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുക. ഗാസയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

വെടിനിര്‍ത്തല്‍ സമയത്ത്, ഗാസ മുനമ്പിലെ ചില സ്ഥലങ്ങളില്‍ നിന്നും വഴികളില്‍ നിന്നും ഇസ്രായേല്‍ സൈന്യം ക്രമേണ പിന്‍വാങ്ങും. എന്നിരുന്നാലും, ഇസ്രായേല്‍ സൈനികര്‍ താവളമാക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്കോ ഇസ്രായേലിന്റെ അതിര്‍ത്തിക്കടുത്തേക്കോ പലസ്തീന്‍ നിവാസികളെ തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് സൈന്യം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments