Friday, January 10, 2025
HomeAmericaഹഷ്-മണി കേസിൽ ട്രംപിന് പേരിനൊരു ശിക്ഷ: കുറ്റവാളിയാണ്, പക്ഷെ മറ്റു നടപടികൾ ഒന്നും ഇല്ല

ഹഷ്-മണി കേസിൽ ട്രംപിന് പേരിനൊരു ശിക്ഷ: കുറ്റവാളിയാണ്, പക്ഷെ മറ്റു നടപടികൾ ഒന്നും ഇല്ല

വാഷിംങ്ടൺ: വിവാദമായ ന്യൂയോർക്ക് ഹഷ്-മണി കേസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’ ലഭിച്ചേക്കും. എന്നാൽ, ഈ ശിക്ഷ ട്രംപിനെ കുറ്റവാളിയാക്കുമെങ്കിലും നിയമപരമായ വിധിയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകില്ലെന്നാണ് സൂചന.

നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസിൽ ഹാജരായ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മർച്ചൻ പറഞ്ഞു. ഇതിനെ എതിർക്കുന്നില്ലെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫിസ് പ്രതികരിച്ചു.

ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് ആഴ്ചകൾക്കുമുമ്പ് ചരിത്രപരവും നാടകീയവുമായ നിയമ നടപടിയാണിത്. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ യു.എസ് നിയുക്ത പ്രസിഡന്റാണ്. 2016ലെ തെരഞ്ഞെടുപ്പ് തനിക്കനുകൂലമാക്കാനുള്ള ശ്രമത്തിൽ 34 വ്യാജ രേഖാ ആരോപണങ്ങൾ ആണ് ട്രംപിനെതിരെ ഉയർന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments