Monday, January 6, 2025
HomeAmericaട്രംപ് ഹോട്ടലിന് മുന്നിൽ പൊട്ടിത്തെറിച്ച സൈബർ ട്രെക്ക് ഓടിച്ചിരുന്നത് ഉയർന്ന പദവിയിലുള്ള അമേരിക്കൻ സൈനികൻ

ട്രംപ് ഹോട്ടലിന് മുന്നിൽ പൊട്ടിത്തെറിച്ച സൈബർ ട്രെക്ക് ഓടിച്ചിരുന്നത് ഉയർന്ന പദവിയിലുള്ള അമേരിക്കൻ സൈനികൻ

ലാസ് വെഗാസ്: ട്രംപ് ഹോട്ടലിന് പുറത്ത് പൊട്ടിത്തെറിച്ച ടെസ്‌ല സൈബർട്രക്ക് വാടകയ്‌ക്കെടുത്തയാൾ യുഎസ് സ്‌പെഷ്ൽ ഫോഴ്‌സ് സൈനികൻ മാത്യു അലൻ ലിവൽസ്‌ബെർഗർ (37) ആണെന്നും സ്‌ഫോടനത്തിന് മുമ്പ് ഇയാൾ സ്വയം വെടിവെച്ച് മരിച്ചെന്നും പൊലീസ്. വാഹനം വാടകയ്‌ക്കെടുത്ത് കൊളറാഡോയിൽ നിന്ന് ലാസ് വെഗാസിലേക്ക് ഓടിച്ചത് മാത്യു അലൻ ലിവൽസ്‌ബെർഗർ (37) തന്നെ ആണെന്നു ലാസ് വെഗാസ് പൊലീസ് തിരിച്ചറിഞ്ഞു.

ട്രക്കിലുണ്ടായിരുന്ന മൃതദേഹം ലിവൽസ്ബർഗറിൻ്റേതാണെന്ന് ഡിഎൻഎ തെളിവുകൾ സഹിതം പൂർണ്ണമായി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സ്‌ഫോടനത്തിന് രണ്ട് മണിക്കൂർ മുമ്പ് ബുധനാഴ്ച രാവിലെയാണ് സൈബർട്രക്ക് നഗരത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കത്തിനശിച്ച വാഹനത്തിൽ നിന്ന് മിലിട്ടറി ഐഡി, പാസ്‌പോർട്ട്, രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ, പടക്കങ്ങൾ, ഐഫോൺ, സ്‌മാർട്ട് വാച്ച്, ലിവൽസ്‌ബർഗറിൻ്റെ പേരിലുള്ള നിരവധി ക്രെഡിറ്റ് കാർഡുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

സ്‌ഫോടനത്തിന്റെ വ്യാപ്തി തടയാൻ സൈബർട്രക്ക് സഹായിച്ചെന്നും സ്‌ഫോടനത്തിൽ ഹോട്ടലിൻ്റെ സമീപത്തെ ചില്ല് വാതിലുകളും ജനലുകളും പോലും തകർന്നില്ല എന്നും പൊലീസ് നിരീക്ഷിച്ചു. 7 പേർക്ക് പരുക്കേറ്റെങ്കിലും പരുക്കുകൾ നിസ്സാരമാണ്. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞുട

കൊളറാഡോ സ്പ്രിംഗ്സ് സ്വദേശിയായ ലിവൽസ്‌ബെർഗർ ഡിസംബർ 28-ന് ഡെൻവറിൽ സൈബർട്രക്ക് വാടകയ്‌ക്കെടുത്തു. കൊളറാഡോയിലെ ഡെൻവറിൽ നിന്ന് നെവാഡയിലെ ലാസ് വെഗാസിലേക്കുള്ള ഡ്രൈവിൻ്റെ നിരവധിദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ പൊലീസിന് കഴിഞ്ഞു. ഇയാൾ മാത്രമാണ് വാഹനം ഓടിച്ചിട്ടുള്ളത്

ലാസ് വെഗാസിലെ സംഭവും ന്യൂ ഓർലിയാൻസിൽ 14 പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ആക്രമണവും തമ്മിൽ നിരവധി സമാനതകളുണ്ടെങ്കിലും കൃത്യമായ ബന്ധം ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രതികൾ ഇരുവരും നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അവർ ഒരേ മിലിറ്ററി യൂണിറ്റിൽ സേവനമനുഷ്ഠിച്ചതായോ ഒരേ സമയം അവിടെ ഉണ്ടായിരുന്നതായോ രേഖകളില്ല. 2009-ൽ ഇരുവരും അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാൽ അവർ ഒരേ പ്രദേശത്തോ യൂണിറ്റിലോ ആയിരുന്നതിന് തെളിവില്ല.

സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങൾക്കായി ഇരുവരും വാടക കമ്പനിയായ ട്യൂറോയാണ് ഉപയോഗിച്ചത് എന്നത് യാദ്യശ്ചികമെന്നാണ് പൊലീസിൻ്റെ നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments