Monday, December 23, 2024
HomeBreakingNewsമലയാളി ടൈംസ് വായനക്കാരിലേക്ക്

മലയാളി ടൈംസ് വായനക്കാരിലേക്ക്

മലയാളിയുടെ വാര്‍ത്താ നേരങ്ങളില്‍ നേരിന്റെ വെളിച്ചമായി മലയാളി ടൈംസ് എത്തുന്നു. യുഎസിലെ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുന്ന മലയാളി ടൈംസ് അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധകോണില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇനി മലയാളി ടൈംസിലൂടെ വായനക്കാരിലേക്ക് എത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടക്കം വാര്‍ത്തകളിനി നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.

വാര്‍ത്തകള്‍ക്കൊപ്പം എഴുത്തുകാര്‍ക്കും മലയാളി ടൈംസില്‍ അവസരമൊരുക്കും. നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരണയോഗ്യമെങ്കില്‍ മലയാളി ടൈംസില്‍ പ്രസിദ്ധീകരിക്കും. പുതു എഴുത്തുകാര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മലയാളി ടൈംസില്‍ സര്‍ഗ്ഗസംഭാവനകള്‍ നല്‍കും.

മലയാളത്തിന്റെ അക്ഷരമുറ്റത്തെ ഈ നല്ല നേരത്തിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ വാര്‍ത്തകളും രചനകളും അയയ്ക്കാന്‍ : news@malayaleetimes.com

മലയാളി ടൈംസ് വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗമാകാം: https://chat.whatsapp.com/H19vyh5iFPd0yKMVN5OSXd

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments