ഒട്ടാവ: തന്റെ സര്‍ക്കാരിന്റെ കുടിയേറ്റ നയം പാളിപ്പോയെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ . വ്യാജ കോളേജുകളും വന്‍കിട കോര്‍പ്പറേഷനുകളും കുടിയേറ്റ നയം ചൂഷണം ചെയ്തതായി അദ്ദേഹം സമ്മതിച്ചു, ഇത് രാജ്യത്തിന്റെ കുടിയേറ്റ തന്ത്രത്തില്‍ കാര്യമായ മാറ്റത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം കാനഡയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡയിലെ ജനസംഖ്യ അതിവേഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വളര്‍ച്ച ചൂഷണത്തോടൊപ്പമാണെന്നും അടുത്തിടെ ഒരു വീഡിയോ സന്ദേശത്തില്‍ ട്രൂഡോ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാനഡയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു.
ഭവനക്ഷാമം, പണപ്പെരുപ്പം, മോശം മാനേജ്മെന്റ്, രാജ്യത്തെ ആരോഗ്യ-ഗതാഗത സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് കാനഡയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കനേഡിയന്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം മുന്‍ഗണന നല്‍കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍, 2025-ല്‍ ഏകദേശം 395,000 സ്ഥിരതാമസക്കാരെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടുന്ന ഗവണ്‍മെന്റിന്റെ പദ്ധതിയുടെ രൂപരേഖ നല്‍കിയി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 20ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളും വിദേശ തൊഴിലാളികളും ഉള്‍പ്പെടെയുള്ള താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 2025 ലും 2026 ലും ഏകദേശം 446,000 ആയി കുറയും.