Monday, December 23, 2024
HomeAmericaസ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് പിന്തുണയേറുന്നു, AtlasIntelന്റെ പുതിയ സര്‍വ്വേ

സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് പിന്തുണയേറുന്നു, AtlasIntelന്റെ പുതിയ സര്‍വ്വേ

വാഷിംഗ്ടണ്‍: എല്ലാ കണ്ണുകളും നാളെ നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിലാണ്. നവംബര്‍ 5ലെ വോട്ടെടുപ്പിന് മുന്നോടിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നുവെന്ന ചില സൂചനകളും എത്തുന്നുണ്ട്, പ്രത്യേകിച്ച് ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലും. AtlasIntel-ന്റെ ഏറ്റവും പുതിയ സര്‍വ്വേയാണ് ഇത്തരത്തിലൊരു ഫലം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 49% പേരും അഭിപ്രായപ്പെട്ടിരുന്നുവെന്നും, ഡെമോക്രാറ്റ് കമലാ ഹാരിസിനേക്കാള്‍ 1.8% വോട്ട് ലീഡ് ട്രംപിന് ഉണ്ടെന്നും AtlasIntel-ന്റെ ഫലം വ്യക്തമാക്കുന്നു.

യുഎസിലെ 2,500 വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നവംബറിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അവസാന നാളുകളിലേക്ക് നീങ്ങുമ്പോള്‍, നിര്‍ണ്ണായകമായ സ്വിംഗ് സ്റ്റേറ്റുകളാണ് ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ എല്ലാ സ്വിംഗ് സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ നോമിനി വിജയിക്കുമെന്ന് സ്വിംഗ് സംസ്ഥാനങ്ങളിലെ മറ്റൊരു സര്‍വേയും വെളിപ്പെടുത്തുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments