Sunday, November 29, 2026
HomeAmericaഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തിൽ പുണ്യമായ പതിനെട്ടുപടി കയറ്റത്തിന് ശുഭാരംഭമായി  

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തിൽ പുണ്യമായ പതിനെട്ടുപടി കയറ്റത്തിന് ശുഭാരംഭമായി  

പി പി ചെറിയാൻ

ഡാലസ്: ഓഗസ്റ്റ് 22നു ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശ പൂജയും ഒക്ടോബര് 17 മുതൽ ക്ഷേത്ര പൂജാരിമാരുടെ നേതൃത്വത്തിൽ പടി പൂജകളും കൊണ്ട് പവിത്രമായ പതിനെട്ടു പടികൾ ആദ്യത്തെ പടി കയറ്റത്തിനായി സജ്ജമായി.

നവംബർ 28ന് രാവിലെ 5:30ന് മഹാഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിക്കുകയായി. ക്ഷേത്രത്തിനോട് ചേർന്നുള്ള ഹാളിൽ നൂറിൽപരം അയ്യപ്പ ഭക്തരുടെ ഇരുമുടി കെട്ട് നിറയും ഇരുമുടി യാത്രയും ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ നടക്കും.

ശരണഘോഷയാത്രയെ തുടർന്ന്, അയ്യപ്പ ഭക്തന്മാർ പുണ്യമായ പതിനെട്ടു പടികളും ചവിട്ടി അയ്യപ്പ സന്നിധാനത്തിൽ ഇരുമുടി സമർപ്പിച്ചു അനുഗ്രഹീതരാകുവാൻ ഇനി മണിക്കൂറുകൾ മാത്രം.. ശരണം വിളികളാൽ മുഖരിതമാകുന്ന ദിവ്യ നിമിഷത്തിലേക്ക് ഓരോ ഭക്ത ജനങ്ങളേയും ഭഗവൽ നാമത്തിൽ, ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ മണ്ഡല-മകരവിളക്ക് മഹോത്സവം പൂർവാധികം ഭംഗിയായി നടന്നു വരികയാണ്. ഈ വർഷത്തെ അയ്യപ്പ മണ്ഡലം, നവംബർ 16നു ആരംഭിച്ചു. ഡിസംബർ 26നു മഹാമണ്ഡല പൂജയും ജനുവരി 14നു മകരവിളക്ക് പൂജയും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:
http://www.guruvayurappan.us
manager@guruvayurappan.us

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments