Friday, November 27, 2026
HomeNewsനേതാന്യാഹുവിനെതിരായ കൈക്കൂലി കേസുകളിൽ സുപ്രധാന നിർദേശങ്ങളുമായി കോടതി

നേതാന്യാഹുവിനെതിരായ കൈക്കൂലി കേസുകളിൽ സുപ്രധാന നിർദേശങ്ങളുമായി കോടതി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതി വിചാരണയിൽ നിർണായക വഴിത്തിരിവ്. മൂന്ന് പ്രധാന അഴിമതി കേസുകളിൽ സുപ്രധാന നിർദേശങ്ങളുമായി കോടതി രംഗത്തെത്തി. ഏറ്റവും ഗുരുതരമായ കേസായ ‘കേസ് 4000’ പിൻവലിക്കുന്നത് പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടർമാരോട് ജഡ്ജിമാർ ശുപാർശ ചെയ്തു. കേസിലെ കൈക്കൂലി ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് ഗുരുതരമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ.

നെതന്യാഹുവിന്റെ സുഹൃത്തായ ഷാൾ എലോവിച്ചിന്റെ ഉടമസ്ഥതയിലുള്ള ബെസെക് കമ്പനിക്ക് അനുകൂലമായ സർക്കാർ നടപടികൾ സ്വീകരിച്ചതിന് പകരമായി അനുകൂല വാർത്താ കവറേജ് ലഭിച്ചുവെന്നതാണ് കേസ് 4000-ലെ പ്രധാന ആരോപണം.മറ്റൊരു കേസായ ‘കേസ് 2000’ പുനഃപരിശോധിക്കാനും ‘കേസ് 1000’-ൽ പ്രോസിക്യൂഷനുമായി ഒത്തുതീർപ്പിലെത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. വിദേശ ബിസിനസുകാരിൽനിന്ന് വിലകൂടിയ സിഗാറും ഷാംപെയ്‌നും സമ്മാനമായി സ്വീകരിച്ചുവെന്നതാണ് കേസ് 1000-ലെ ആരോപണം.

കോടതിയുടെ നിർദേശങ്ങൾ അന്തിമ വിധിയല്ലെങ്കിലും നെതന്യാഹുവിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. വിചാരണ അവസാനിപ്പിക്കണമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, കോടതി നിർദേശങ്ങൾ പ്രോസിക്യൂഷൻ സംഘം വിശദമായി പരിശോധിക്കുമെന്ന് അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയറ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments