Friday, November 27, 2026
HomeNewsബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത്...

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിലല്ല രാജ്യത്തെ നിയമങ്ങൾ പ്രവർത്തിക്കേണ്ടതെന്നും എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം ബാധകമാകണമെന്നതാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം ബാധകമാക്കണമെന്നാണ് ഭരണഘടനയുടെ നിർദേശക തത്വങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കണം രാജ്യത്ത് ഭരണം നടത്തേണ്ടതെന്നും അധികാരത്തിലെത്തുന്നവർക്കുള്ള അധികാരം ഭരണഘടനയുടെ പരിധിക്കുള്ളിലാണെന്നും അമിത് ഷാ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ ഓരോ വാക്കും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടനയുടെ യഥാർഥ ആശയം മനസ്സിലാക്കാൻ പ്രതിപക്ഷ നേതാക്കൾ അതിന്റെ ആദ്യപതിപ്പ് പരിശോധിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മൂലപ്രതിയിൽ നന്ദലാൽ ബോസ് വരച്ച ചിത്രങ്ങളും അദ്ദേഹം പരാമർശിച്ചു. ശ്രീരാമൻ, ബുദ്ധൻ, മഹാവീരൻ, ഗുരു ഗോബിന്ദ് സിങ്, റാണി ലക്ഷ്മിഭായി, ദണ്ഡിയാത്ര, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരെ ചിത്രീകരിക്കുന്ന ചിത്രങ്ങൾ ഭരണഘടനയുടെ വിവിധ അധ്യായങ്ങളുടെ തുടക്കത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments