Tuesday, November 24, 2026
HomeAmericaആക്രമണങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾക്ക് 29,000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയോട് ഇറാൻ

ആക്രമണങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾക്ക് 29,000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയോട് ഇറാൻ

യുഎസ് ആക്രമണങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾക്ക് 29,000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയോട് ഇറാൻ കോടതി. ഇറാന്‍റെ മേല്‍ പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച യുഎസിന്‍റെ നടപടികൾ മുതൽ, നിലവിലെ യുദ്ധക്കെടുതികൾ വരെ ഉൾപ്പെടുത്തിയാണ് ഈ നഷ്ടപരിഹാരത്തുക കണക്കാക്കിയിരിക്കുന്നത്. കൂടാതെ, ഇറാനെതിരെ ആക്രമണം നടത്താൻ പ്രദേശങ്ങള്‍ വിട്ടുനല്‍കിയ ഗൾഫ് രാജ്യങ്ങൾക്കെതിരെയും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ഇസ്ലാമാബാദ് സമാധാന ഉടമ്പടി പ്രകാരം ഇറാന്റെ പുനർനിർമ്മാണത്തിന് സഹായം നൽകാൻ ധാരണയുണ്ടായിരുന്നു. ഇറാന്റെ പുനർനിർമ്മാണത്തിനായി യുഎസും സഖ്യരാജ്യങ്ങളും ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്‍റെ പദ്ധതി തയ്യാറാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ തുടരുന്ന യുഎസ് ഉപരോധവും ആക്രമണങ്ങളും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനും എണ്ണ കയറ്റുമതിയിലുണ്ടായ കനത്ത നഷ്ടത്തിനും പകരമായി 29000 കോടി ഡോളർ അമേരിക്ക ഉടൻ നൽകണമെന്ന് ഇറാന്‍ കോടതി നിർദ്ദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments