Sunday, November 22, 2026
HomeNewsസ്വർണ്ണ വിലയിൽ ഇടിവ്: ബാങ്കുകൾക്കും സ്വർണ്ണ പണയം വെച്ചവർക്കും ആശങ്ക; മെസ്സേജുകളും കത്തും ഫോൺ വിളിയുമായി...

സ്വർണ്ണ വിലയിൽ ഇടിവ്: ബാങ്കുകൾക്കും സ്വർണ്ണ പണയം വെച്ചവർക്കും ആശങ്ക; മെസ്സേജുകളും കത്തും ഫോൺ വിളിയുമായി ബാങ്കുകൾ

കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് ബാങ്കുകളിൽ സ്വർണം പണയം വെച്ചവർ നെട്ടോട്ടത്തിലാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്ന് മെസ്സേജുകളും കത്തും ഫോൺ വിളിയുമായി എത്തുന്നത്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് ആവശ്യം. നിരക്ക് മാറുന്നതിന് അനുസരിച്ച് ദിവസവും മെസ്സേജുകളും എത്തുന്നുണ്ട്. നാലേമുക്കാൾ ലക്ഷത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ വായ്പ എടുത്തവർ ഇന്ന് കുറഞ്ഞത് 9,000 രൂപയെങ്കിലും തിരികെ അടക്കേണ്ട സ്ഥിതിയിലാണ്. ലോൺ ടു വാല്യൂ അഥവാ എൽ.ടി.വി ആണ് ഇതിന് അടിസ്ഥാനം.

കഴിഞ്ഞ ജനുവരിയിൽ ഒരു പവന് 38,280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഏകദേശം 29.4 ശതമാനത്തിന്റെ മൂല്യത്തകർച്ച. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ ടു വാല്യു അനുപാതം അനുസരിച്ചാണ് വായ്പ തുക അനുവദിക്കുന്നത് റിസർവ് ബാങ്ക് നിയമപ്രകാരമാണ്. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 85 ശതമാനവും അഞ്ച് ലക്ഷം രൂപ വരെ 80 ശതമാനവും 25 ലക്ഷത്തിന് മുകളിലെങ്കിൽ 75 ശതമാനവുമാണ് വായ്പ അനുവദിക്കുക. അതിനാൽ സ്വർണ മൂല്യത്തിൽ മാറ്റം വരുമ്പോൾ റിസർവ് ബാങ്ക് നിയമപ്രകാരമാണ് മുന്നറിയിപ്പുകൾ വരുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം 30,000 ടൺ സ്വർണമുണ്ടെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടനകളുടെ കണക്കുകൾ പറയുന്നത്. കേരളത്തിൽ അത് 2000 ടൺ വരെയാണ്. 22 കാരറ്റ് സ്വർണമെങ്കിൽ, ഗ്രാമിന്റെ 4,785 രൂപ ഇടിവ് മാത്രമാണ് പരിഗണിക്കുക. 9.57 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് ചെറിയ സമയത്തിൽ ഇടിഞ്ഞത്. സ്വർണം നിക്ഷേപമായി കണ്ടവർക്കാണ് നിലവിൽ ആശങ്കയുള്ളത്. അതേസമയം, സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ചിലർ പറയുന്നുണ്ട്.

അതേസമയം, സ്വർണവില ഏതാനും ദിവസങ്ങളായി വലിയ രീതിയിൽ ഇടിയുകയാണ്. നിലവിൽ ഓരോ ദിവസവും രണ്ട് തവണ വരെ വില ഇടിയുന്ന പ്രവണയാണുള്ളത്. കഴിഞ്ഞദിവസം സ്വർണം പവന് ഒറ്റയടിക്ക് കുറഞ്ഞത് 3760 രൂപയോളമാണ്. ഒരു ലക്ഷത്തിലധികം രൂപയുമായി മുന്നേറുന്നതിനിടെയാണ് സ്വർണവില ഇങ്ങനെയൊരു റിവേഴ്‌സ് ട്രെൻഡ് പിന്തുടർന്നത്. ഈ വർഷം ജനുവരി 29ന് സ്വർണത്തിന് 1,31,160 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ, പത്ത് മാസം കൊണ്ട് ഇത് 39440 രൂപയാണ് ഇടിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments